'ജയ് അല്ലു അര്‍ജുന്‍' വിളിച്ചില്ല; യുവാവിനെ കൂട്ടം ചേര്‍ന്ന് തല്ലിച്ചതച്ച് അല്ലു അര്‍ജുന്‍ ആരാധകര്‍: വിഡിയോ

സംഭവം വലിയ ചര്‍ച്ചയായതോടെ പൊലീസ് കേസെടുത്തു
അല്ലു അര്‍ജുന്‍, യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യം
അല്ലു അര്‍ജുന്‍, യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യംഫെയ്സ്ബുക്ക്

ല്ലു അര്‍ജുന് ജയ് വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ തല്ലിച്ചതച്ച് ഒരുകൂട്ടം അല്ലു അര്‍ജുന്‍ ഫാന്‍സ്. ബംഗളൂരു കെആര്‍ പുരത്താണ് സംഭവമുണ്ടായത്. ജയ് അല്ലു അര്‍ജുന്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

അല്ലു അര്‍ജുന്‍, യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യം
'യെവനാര് ? മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക; അവരുടെ ചില്ലറപറ്റുന്ന ജയമോൻ്റെ വിഡ്ഢിത്തം'

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അല്ലു അര്‍ജുന്‍ ഫാന്‍സും അല്ലു അര്‍ജുന്‍ വിരുദ്ധരും തമ്മില്‍ തെരുവു യുദ്ധമുണ്ടായത്. ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹെല്‍മറ്റ് കൊണ്ട് യുവാവിനെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. രക്തം വാര്‍ന്നൊഴുകിയിട്ടും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു.

സംഭവം വലിയ ചര്‍ച്ചയായതോടെ പൊലീസ് കേസെടുത്തു. അക്രമിക്കപ്പെട്ട യുവാവിനെ പൊലീസ് നേരിട്ട് ബന്ധപ്പെടുകയും പരാതി സ്വീകരിക്കുകയുമായിരുന്നു. വന്‍ വിമര്‍ശമാണ് സംഭവത്തിനെതിരെ ഉയരുന്നത്. സൈബര്‍ യുദ്ധങ്ങള്‍ പോലെയല്ല ഇത്തരം അക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ചിത്രം പുഷ്പ: ദി റൂളിന്റെ ഷൂട്ടിങ് തിരക്കിലാണ് അല്ലു അര്‍ജുന്‍. കുറച്ചു ദിവസം മുന്‍പാണ് സിനിമയുടെ ഷൂട്ടിങ്ങിനായി താരം വിശാഖപുരത്ത് എത്തിയത്. നൂറു കണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com