'ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും; ഈ വിമർശനങ്ങൾ ഒരു സിനിമ വരുമ്പോൾ ഉണ്ടാകേണ്ടതല്ല'

പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണെന്നും അവർ ചോദിച്ചു
ലാലി പിഎം
ലാലി പിഎംഫെയ്സ്ബുക്ക്

ഴുത്തുകാരൻ ജയമോഹനെതിരെ വിമർശനവുമായി നടി ലാലി പിഎം. ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാർ കുബുദ്ധിയും ഉണ്ടെന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒരു സിനിമ വരുമ്പോൾ ഉണ്ടാകേണ്ട വിമർശനങ്ങളല്ല ഇതെന്നും ലാലി കുറിച്ചു. പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണെന്നും അവർ ചോദിച്ചു.

ലാലി പിഎം
'യെവനാര് ? മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക; അവരുടെ ചില്ലറപറ്റുന്ന ജയമോൻ്റെ വിഡ്ഢിത്തം'

ലാലിയുടെ കുറിപ്പ് വായിക്കാം

ജയമോഹൻ പറഞ്ഞ വിമർശനങ്ങൾ ഒരു സിനിമ വരുമ്പോൾ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങൾ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്നമായി ഞാൻ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തിൽ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത്.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്നാട്ടുകാർ എടുത്തു വിജയിച്ചു കഴിയുമ്പോൾ ശബരിമലയിലേക്ക് വരുന്ന തമിഴ് അയ്യപ്പന്മാർ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്പയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നത് ശരിയാണോ? കാട്ടിൽ കുപ്പിച്ചില്ലുകൾ പൊട്ടിച്ച് ഇടുന്നത് മലയാളികൾ ആണെന്ന് അവർ കണക്കെടുത്തിട്ടുണ്ടോ? എങ്ങനെയാണ് പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത്?

ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരുസംഘപരിവാർകുബുദ്ധിയും ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പക്ഷേ തീർച്ചയായും മലയാളികൾക്ക് എന്നല്ല ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികൾക്കും ഒരു സഞ്ചാരസാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യർ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈൻ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവൺമെന്റുകൾ ഏറ്റെടുക്കേണ്ടതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com