'പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്ക്': സ്കൂൾ ഫോട്ടോയുമായി ഹണി റോസ്, സിംപിളെന്ന് ആരാധകർ

ആരാധകർ വളരെ എളുപ്പത്തിലാണ് നടിയെ കൂട്ടത്തിൽ നിന്ന് കണ്ടുപിടിച്ചത്
ഹണി റോസ്, സ്കൂള്‍ ഫോട്ടോ
ഹണി റോസ്, സ്കൂള്‍ ഫോട്ടോഫെയ്സ്ബുക്ക്

ലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ സ്കൂൾ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. എന്നെന്നും നിലനിൽക്കുന്ന ഓർമകൾ. നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്ക്- എന്ന അടിക്കുറിപ്പിലായിരുന്നു ഫോട്ടോ.

ഹണി റോസ്, സ്കൂള്‍ ഫോട്ടോ
കത്തനാരില്‍ നായികയാവാന്‍ അനുഷ്‌ക ഷെട്ടി എത്തി; സ്വാഗതം ചെയ്ത് ജയസൂര്യ

ഒരേ യൂണിഫോമിലുള്ള കുട്ടികൂട്ടത്തിൽ നിന്ന് തന്നെ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടും എന്നാണ് ഹണി റോസ് കരുതിയിരുന്നത്. എന്നാൽ ആരാധകർ വളരെ എളുപ്പത്തിലാണ് നടിയെ കൂട്ടത്തിൽ നിന്ന് കണ്ടുപിടിച്ചത്. ഓറഞ്ച് സാരിയുടുത്ത ടീച്ചർക്ക് സമീപം ബോയ് കട്ട് ഹെയർ സ്റ്റൈലിൽ നിൽക്കുന്ന കുട്ടിയാണ് ഹണി എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സൂം ചെയ്യേണ്ടി പോലും വന്നില്ലെന്നും വളരെ എളുപ്പത്തിൽ കണ്ടെത്തിയെന്നുമാണ് ആരാധകർ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ സിനിമയില്‍ ശക്തമായ വേഷത്തിലാണ് ഹണി റോസ് എത്തിയത്. കൂടാതെ ബാലയ്യയുടെ വീര സിംഹ റെഡ്ഡിയില്‍ ശക്തമായ വേഷത്തിലും താരം എത്തിയിരുന്നു. റേച്ചലാണ് താരത്തിന്റെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com