'ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല'; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്
മഹേഷ് ബാബു
മഹേഷ് ബാബുഫെയ്സ്ബുക്ക്

തെലുങ്കില്‍ തരംഗം തീര്‍ക്കുകയാണ് മലയാള ചിത്രം പ്രേമലു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിക്കുന്നത് എപ്പോഴാണെന്ന് ഓര്‍മയില്ല എന്നാണ് താരം എക്‌സില്‍ കുറിച്ചത്. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

മഹേഷ് ബാബു
'21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് നഷ്ടപ്പെട്ടു, അപ്പയ്ക്കുവേണ്ടി സിനിമ മാറ്റി': 'ലാൽ സലാം' പരാജയപ്പെടാനുള്ള കാരണം പറഞ്ഞ് ഐശ്വര്യ രജനീകാന്ത്

പ്രേമലുവിനെ തമിഴ് പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് നന്ദി എസ്എസ് കാര്‍ത്തികേയ. ശരിക്ക് ആസ്വദിച്ചു. ഒരു സിനിമകണ്ട് അവസാനമായി ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ കുടുംബത്തിന് ഒന്നടങ്കം ഇഷ്ടപ്പെട്ടു. എല്ലാ യുവതാരങ്ങളുടേയും ഗംഭീര പ്രകടനം. ടീമിന് ഒന്നാകെ ആശംസകള്‍.- മഹേഷ് ബാബു കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നസ്ലിനേയും മമിത ബൈജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഹൈദരാബാദ് പശ്ചാത്തലമാക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നേരത്തെ രാജമൗലിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com