'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം, സംവിധാനം ആദിക് രവിചന്ദ്രന്‍

വന്‍ വിജയമായി മാറിയ വിശാല്‍ ചിത്രം മാര്‍ക് ആന്റണിയ്ക്ക് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി
ഗുഡ് ബാഡ് അഗ്ലി പോസ്റ്റര്‍, അജിത് കുമാര്‍
ഗുഡ് ബാഡ് അഗ്ലി പോസ്റ്റര്‍, അജിത് കുമാര്‍എക്സ്

മിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗുഡ് ബാഡ് അഗ്ലി എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. താരത്തിന്റെ മാനേജരായ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

അജിത്തിന്റെ 63ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അടുത്ത വര്‍ഷം പൊങ്കലിനാണ് ചിത്രം തിയറ്ററില്‍ എത്തുക. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ഈ വർഷം ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വന്‍ വിജയമായി മാറിയ വിശാല്‍ ചിത്രം മാര്‍ക് ആന്റണിയ്ക്ക് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. വിടാ മുയര്‍ച്ചിയാണ് പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com