പിതാപുരത്ത് മത്സരിക്കുമെന്ന് ട്വീറ്റ്; രാം ​ഗോപാൽ വർമ രാഷ്ട്രീയത്തിലെക്കെന്ന് വാർത്തകൾ; പിന്നാലെ വിശദീകരണം

പിതാപുരത്ത് പവന്‍ കല്യാണിന് എതിരെ മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്
രാം ഗോപാല്‍ വര്‍മ
രാം ഗോപാല്‍ വര്‍മ ഫയല്‍ ചിത്രം

സംവിധായകൻ രാം ​ഗോപാൽ വർമയുടെ ട്വീറ്റുകൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. കഴിഞ്ഞ ദിവസം ആർജിവി രാഷ്ട്രീയത്തിലേക്കെന്ന് സൂചന നൽകിക്കൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പിതാപുരത്ത് മത്സരിക്കും എന്നായിരുന്നു കുറിപ്പ്. വലിയ വാർത്തയായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. താൻ പറഞ്ഞത് ഷോർട്ട് ഫിലിം മത്സരത്തേക്കുറിച്ചാണ് എന്നായിരുന്നു ആർ‌ജിവിയുടെ വിശ​ദീകരണം.

രാം ഗോപാല്‍ വര്‍മ
'ആര്‍ജിവിയെ ഡേറ്റ് ചെയ്‌തോ?'; അതീവ ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി: മേക്കോവറില്‍ ഞെട്ടി രാം ഗോപാല്‍ വര്‍മ

ട്വീറ്റ് തെറ്റായി വായിച്ച എല്ലാ മണ്ടന്മാരോടുമായി പറയുകയാണ്. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. പിതാപുരത്തുവച്ചാണ് അത് ഷൂട്ട് ചെയ്തത്. ഈ മിസ് കമ്യൂണിക്കേഷന് ഞാന്‍ ക്ഷമാപണം നടത്തില്ല. ഞാന്‍ തെരഞ്ഞെടുപ്പ് എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. മീഡിയ അപ്പോഴേക്കും ചാടിക്കേറി ഊഹിക്കുകയായിരുന്നു.- ആര്‍ജിവി ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെട്ടെന്നുള്ള തീരുമാനം. പിതാപുരത്തുനിന്ന് ഞാന്‍ മത്സരിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.- എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ഇത് വൈറലായതോടെയാണ്, ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജിവി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് പിതാപുരത്തുനിന്ന് മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com