'കിരീടത്തിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന് ആവശ്യപ്പെട്ടു; ലോഹിതദാസിന്റെ നിര്‍ബന്ധ ബുദ്ധിയാണ് തുണച്ചത്'

ഒരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക ഏറെ വെല്ലുവിളി നിറഞ്ഞതാണ്
സിബി മലയിൽ
സിബി മലയിൽ ചിത്രം: ടിപി സൂരജ് / ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: കിരീടം സിനിമയിലെ അഭിനയത്തിന് മോഹന്‍ലാല്‍ ദേശീയ അവാര്‍ഡ് അര്‍ഹിച്ചിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. കിരീടത്തിലേത് മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനമായിരുന്നു. അതേസമയം കിരീടത്തേക്കാള്‍ തനിക്ക് കൂടുതല്‍ ഇഷ്ടം രണ്ടാം ഭാഗമായ ചെങ്കോല്‍ ആണെന്നും സിബിമലയില്‍ പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നിവര്‍ക്കെല്ലാം ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്. ഇടത്തരം കുടുംബത്തില്‍പ്പെട്ട സേതുമാധവന്‍ എന്ന യുവാവിന്റെ കഥാപാത്രം ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്യമായ പരിവര്‍ത്തനത്തിനാണ് വിധേയമാകുന്നത്.

ആ കഥാപാത്രത്തിന്റെ പരിണാമം മോഹന്‍ലാല്‍ അവതരിപ്പിച്ചത് അസാധാരണമായിരുന്നു. തിലകന്‍ അവതരിപ്പിച്ച അച്യുതന്‍ നായരുടെ കഥാപാത്രം എങ്ങനെ പിമ്പായി മാറുമെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നിരുന്നാലും, സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഈ കഥാപാത്രങ്ങളെ ചിത്രീകരിക്കാന്‍ കഴിഞ്ഞതാണ് സിനിമയുടെ ഏറ്റവും വലിയ നേട്ടം. അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ എഴുത്തുകാരന്‍ ലോഹിതദാസിനാണ് വലിയ നന്ദി.

ജീവിതസാഹചര്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നവരാണ് താങ്കളുടെ സിനിമയിലെ ഒട്ടുമിക്ക നായകന്മാരുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സിബിമലയിലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. എംടിയേയും ലോഹിതദാസിനേയും പോലുള്ള എഴുത്തുകാര്‍ക്കാണ് അതിന്റെ ക്രെഡിറ്റ്. അവര്‍ എഴുതിവെച്ചത് ദൃശ്യവല്‍ക്കരിക്കുകയാണ് താന്‍ ചെയ്യുന്നത്. കിരീടം സിനിമയുടെ ക്ലൈമാക്‌സ് മാറ്റണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ കഥാപാത്രം നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്നത് പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നായിരുന്നു വിതരണക്കാര്‍ മുന്നോട്ടുവെച്ച വാദം. എന്നാല്‍ ലോഹിതദാസ് ഇതിന് തയ്യാറായില്ല. ക്ലൈമാക്‌സ് മാറ്റില്ലെന്ന് ലോഹിതദാസ് ഉറച്ചു നിന്നു. കുടുംബത്തിനായി ജീവിതം ഹോമിക്കാന്‍ തയ്യാറാകുന്ന വ്യക്തികളാണ് തന്റെ നായകനെന്ന് ലോഹിതദാസ് വ്യക്തമാക്കി. ഈ ക്ലൈമാക്‌സ് ആണ് സിനിമയുടെ ഹൈലൈറ്റ് എന്നും സിബിമലയില്‍ പറഞ്ഞു.

സിബി മലയിൽ
'സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തി; തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'

കിരീടം പോലെ തന്നെ ആ വര്‍ഷം തന്റെ മറ്റൊരു സിനിമയിലും മോഹന്‍ലാല്‍ അസാധാരണമായ പ്രകടനമാണ് കാഴ്ച വെച്ചത്. ദശരഥമാണ് രണ്ടാമത്തെ ചിത്രം. കിരീടത്തില്‍ ലാല്‍ ഗ്രാമീണനയായ യുവാവെങ്കില്‍, ദശരഥത്തില്‍ മറ്റൊരു ഷേഡിലുള്ള കഥാപാത്രമാണ്. 29 വയസ്സുള്ളപ്പോഴാണ് മോഹന്‍ലാല്‍ ഈ രണ്ടു വേഷങ്ങളും തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്. അതേസമയം വടക്കന്‍ വീരഗാഥയില്‍ ചന്തുവായി മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച അത്യുജ്ജ്വലമായിരുന്നു. അതുകൊണ്ടു തന്നെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിക്കാനാകില്ല. സിബി മലയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com