കേദാറിന് ഗുരുവായൂരില്‍ ചോറൂണ്, മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും

കേദാറിന് ആശംസകളും പ്രാര്‍ത്ഥനകളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്
കേദാറിന് ഗുരുവായൂരില്‍ ചോറൂണ്, മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും
SMONLINE

നടി സ്നേഹയും ഭര്‍ത്താവ് ശ്രീകുമാറും കലാരംഗത്തും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. സ്‌നേഹയുടെ ഗര്‍ഭ കാലവും പ്രസവവും അതിന് ശേഷമുള്ള കഥകളി അരങ്ങേറ്റവും ഒക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂരില്‍ വെച്ച് തങ്ങളുടെ മകന് ചോറൂണ് നടത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ.

മകന് ഗുരുവായൂരില്‍ ചോറു കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് നടി പങ്കുവെച്ചത്. സ്‌നേഹയുടെയും ശ്രീകുമാറിന്റെയും കേദാറിന് ആശംസകളും പ്രാര്‍ത്ഥനകളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേദാറിന് ഗുരുവായൂരില്‍ ചോറൂണ്, മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും
മോഹന്‍ലാല്‍ തിരുപ്പതി ക്ഷേത്രത്തില്‍, ആരാധക വരവേല്‍പ്പ്, വിഡിയോ

സ്‌നേഹ പ്രസവ സമയത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രസവ വേദന വരാനുള്ള ഇഞ്ചക്ഷന്‍ തന്നതിനെക്കുറിച്ചും വയര്‍ ക്ലീന്‍ ചെയ്തതിനെക്കുറിച്ചുമൊക്കെയായി ആശുപത്രിയിലെ വിശേഷങ്ങള്‍ ആണ് സ്‌നേഹ ആ വീഡിയോയില്‍ പറഞ്ഞത്.

വേദനയുണ്ടായപ്പോള്‍ കുഞ്ഞിന്റെ തല കാണുന്നുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു സ്‌നേഹ. കുഞ്ഞിന് ശരീരഭാരം കൂടിയതിനാല്‍ പുറത്തേക്ക് വരാന്‍ പ്രയാസമുണ്ട് എന്നും സിസേറിയന്‍ വേണ്ടി വരുമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും സ്‌നേഹ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com