തൊണ്ടയിൽ ആരോ മുറുകെ പിടിക്കുന്ന പോലെ; താര കല്യാണിന്‍റെ ശബ്‌ദം നഷ്ടപ്പെടാന്‍ കാരണമായ രോഗം, എന്താണ് 'സ്പാസ്മോഡിക് ഡിസ്‌ഫോണിയ'?

എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല
തൊണ്ടയിൽ ആരോ മുറുകെ പിടിക്കുന്ന പോലെ; താര കല്യാണിന്‍റെ ശബ്‌ദം നഷ്ടപ്പെടാന്‍ കാരണമായ രോഗം, എന്താണ്  'സ്പാസ്മോഡിക് ഡിസ്‌ഫോണിയ'?

ര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെടാൻ കാരണമായ രോഗാവസ്ഥയെ കുറിച്ച് പങ്കുവെച്ച് മകൾ സൗഭാ​ഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സ്പാസ്മോഡിക് ഡിസ്‌ഫോണിയ' എന്ന രോഗാവസ്ഥയാണ് താരത്തെ ബാധിച്ചിരിക്കുന്നത്.

തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദേശം അബ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണ് സ്പാസ്മോഡിക് ഡിസ്‌ഫോണിയ. തൊണ്ടയില്‍ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയാണ് ഈ അവസ്ഥയിൽ രോഗിക്ക് തോന്നുക. സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചാല്‍ അസ്വസ്ഥത കൂടും. ശബ്ദം പൂര്‍ണമായും നഷ്ടപ്പെടും.

സ്പാസ്മോഡിക് ഡിസ്‌ഫോണിയ എന്ന അവസ്ഥയിൽ പുറത്തു കടക്കാൻ രോ​ഗികൾക്ക് രണ്ട് വഴികളാണ് ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത്. ബോട്ടോക്‌സ് ചികിത്സ മറ്റൊന്ന് ശസ്ക്രിയ. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും സൗഭാ​ഗ്യ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സൗഭാഗ്യ പറഞ്ഞു. മൂന്നാഴ്ച കൂടി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇതിന് ശേഷം വരുന്ന ശബ്ദം പരുപരുത്തതായിരിക്കും. പാട്ട് പാടുകയോ ഹൈ പിച്ചില്‍ സംസാരിക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്‍ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

തൊണ്ടയിൽ ആരോ മുറുകെ പിടിക്കുന്ന പോലെ; താര കല്യാണിന്‍റെ ശബ്‌ദം നഷ്ടപ്പെടാന്‍ കാരണമായ രോഗം, എന്താണ്  'സ്പാസ്മോഡിക് ഡിസ്‌ഫോണിയ'?
പ്രിയാമണി വക; തൃക്കയില്‍ മഹാദേവനെ നടയിരുത്തി: മറ്റൂരുകാരുടെ സ്വന്തം യന്ത്ര ആന

'അമ്മയ്ക്ക് വര്‍ഷങ്ങളായി ശബ്ദത്തിന് പ്രശ്‌നമുണ്ടായിരുന്നു. തൈറോയ്ഡിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. ഇതിനായി ചികിത്സയും നടത്തിയിരുന്നു. ഡാന്‍സ് പഠിക്കുമ്പോള്‍ അതിന്റെ പാട്ട് പാടിയിട്ടായിരിക്കും ശബ്ദത്തിന് പ്രശ്‌നം വന്നതെന്നും കരുതി. എന്നാല്‍ ശരിക്കുമുള്ള രോഗം ഇപ്പോഴാണ് കണ്ടെത്തിയത്. ആദ്യം ബോട്ടോക്‌സ് ചികിത്സയാണ് അമ്മയ്ക്ക് ചെയ്തത്. അതിനുശേഷം മൂന്നാഴ്ച്ച ശബ്ദമുണ്ടായിരുന്നില്ല. പിന്നീട് ശബ്ദം തിരിച്ചുവന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. ആ സമയത്തെ സമ്മര്‍ദ്ദം കാരണം ശബ്ദം വീണ്ടുംപോയി. അമ്മൂമ്മയുടെ മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു വീണ്ടും സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചതോടെ അവസ്ഥ വഷളായി. അതോടെ ശസ്ത്രക്രിയ ചെയ്യുകയല്ലാതെ വേറെ വഴിയില്ലാതായി.' -വിഡിയോയില്‍ സൗഭാഗ്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com