'മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'

അധ്യാപികയും നർത്തകിയപമായ കലാമണ്ഡലം സത്യഭാമയെ പരിഹസിച്ചു കൊണ്ട് കുറിപ്പ്
ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ,ഹരീഷ് പേരടി
ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ,ഹരീഷ് പേരടി ഫെയ്സ്ബുക്ക്

നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം കുറിച്ചു.

അധ്യാപികയും നർത്തകിയപമായ കലാമണ്ഡലം സത്യഭാമയെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കൂടാതെ ഇനി മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്ത് വെള്ളപൂശരതെന്നും ഭൂമി കുലുങ്ങുമോ എന്ന് നോക്കാമെന്നും രാമകൃഷ്ണനോട് അദ്ദേഹം അഭ്യർഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹരീഷ് പേരടിയും ഫെയ്സ്ബുക്ക് കുറിപ്പ്

മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..

ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ,ഹരീഷ് പേരടി
'കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!!'; നിങ്ങൾ എഴുതി ചേർത്തത് പുതുചരിത്രം

ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ പരാമർശം. മോഹിനി ആയിരിക്കണം മോ​ഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല. മോ​ഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല'- എന്നായിരുന്നു അവരുടെ വാക്കുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com