'ഞാന്‍ പ്രണയിച്ചപ്പോള്‍ എന്‍റെ തലവെട്ടി, എന്താണിത് ലോകേഷ്?' സംവിധായകനെ ട്രോളി ഗായത്രി

കമല്‍ഹാസനാണ് 'ഇനിമേലി'ൻ്റെ ​ഗാനരചന നിര്‍വഹിക്കുന്നത്
ലോകേഷിനെ ട്രോളി നടി ഗായത്രി
ലോകേഷിനെ ട്രോളി നടി ഗായത്രി ഇന്‍റസ്റ്റഗ്രാം

സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി നടി ​ഗായത്രി ശങ്കർ. ലോകേഷും ശ്രുതി ഹാസനും ഒരുമിച്ചെത്തുന്ന 'ഇനിമേൽ' എന്ന റൊമാന്റിക് മ്യൂസിക് വിഡിയോയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. 'നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ, എന്റെ തലവെട്ടി... എന്താണിത് ലോകേഷ്?' എന്നാണ് ​ഗായത്രിയുടെ കുറിപ്പ്.

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന 2022ൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥപാത്രത്തിന്റെ ജോഡിയായാണ് ​ഗ്രായത്രി എത്തിയത്. കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകേഷിനെ ട്രോളി നടി ഗായത്രി
'യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല'; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

അതേസമയം ആക്ഷൻ ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ ലോകേഷ് റൊമാന്റിക് മ്യൂസിക് വിഡിയോയിൽ അഭിനയിക്കുന്നതിനെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിഡിയോയും ടീസർ ഇന്നലെ പുറത്തിറങ്ങിയതിന് പിന്നാലെതന്നെ വൈറലായി. കമല്‍ഹാസനാണ് 'ഇനിമേലി'ൻ്റെ ​ഗാനരചന നിര്‍വഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ഛായാഗ്രഹണം ഭുവൻ ഗൗഡ നിർവ​ഹിക്കുന്നു. മാർച്ച് 25-ന് മ്യൂസിക് വീഡിയോ പുറത്തിറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com