'പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?'

'മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം'
ഹരീഷ് പേരടി
ഹരീഷ് പേരടിഫെയ്സ്ബുക്ക്

ലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നല്‍കാത്തതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കണ്ടില്ല. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല എന്നാണ് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ എന്നും ഹരീഷ് പേരടി കുറിച്ചു

ഹരീഷ് പേരടി
'ആ കുട്ടിക്ക് വെച്ചിരുന്ന ഓറഞ്ച് എനിക്ക് കഴിക്കാന്‍ തന്നു, എതിരാളിയായിരുന്നിട്ടും സ്‌നേഹത്തോടെ പെരുമാറി'

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും A.M.M.A എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല ...പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്...ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ...അയാൾ ആനന്ദനൃത്തമാടട്ടെ...മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം...മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ...എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?...

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ രാമകൃഷ്ണന് പിന്തുണയുമായി ഹരീഷ് പേരടി എത്തിയിരുന്നു. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം- എന്നാണ് അദ്ദേഹം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com