'കറുപ്പിനെ കുറ്റം പറഞ്ഞ ആ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിലാണ് വർണിച്ചത്, ആരോടാ ഞാൻ പറയണേ'

കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന മലയാളികൾ തന്നെ കറുത്ത തടിച്ച സ്ത്രീകളുടെ റീലിനു താഴെ മോശം കമന്റ് ചെയ്യും എന്നാണ് അശ്വതി കുറിച്ചത്
അശ്വതി
അശ്വതിഫെയ്സ്ബുക്ക്

ർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് സീരിയൽ താരം അശ്വതിയുടെ കുറിപ്പാണ്. കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന മലയാളികൾ തന്നെ കറുത്ത തടിച്ച സ്ത്രീകളുടെ റീലിനു താഴെ മോശം കമന്റ് ചെയ്യും എന്നാണ് അശ്വതി കുറിച്ചത്. കറുപ്പിനെ കുറ്റം പറഞ്ഞ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിൽ ആണ് വർണിച്ചു ഓരോരുത്തർ കമന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ലേ എന്നും അശ്വതി ചോദിച്ചു.

അശ്വതിയുടെ കുറിപ്പ് വായിക്കാം

കറുപ്പിനഴക്.....

ശ്രീമതി സത്യഭാമ പറഞ്ഞ വാക്കുകൾ ഒട്ടും തന്നേ യോജിക്കാതെ, ശ്രീ RLV രാമകൃഷ്ണൻ എന്ന വ്യക്തിക്ക് അതിലുപരി മികച്ച ഒരു കലാകാരന് എന്റെ ബഹുമാനവും സ്നേഹവും എല്ലാവിധ പിന്തുണയും നൽകികൊണ്ട് തന്നേ തുടങ്ങട്ടെ..

ശ്രീമതി സത്യഭാമ ഒരു കറുപ്പിനെ കുറിച് പറഞ്ഞപ്പോൾ എല്ലാവർക്കും ഒന്ന് കൊണ്ടു അല്ലെ?? എന്നാൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക് റീൽസിലും ഒരൽപ്പം കറുത്ത് തടിച്ചു, പല്ലൊക്കെ ഒന്ന് പൊങ്ങി ഇരിക്കുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പെണ്ണ്, ഒരു വീഡിയോ ഇട്ട് കഴിഞ്ഞാൽ അതിനടിയിൽ വരുന്ന കമെന്റുകൾ... ഹോ കറുപ്പിനെ കുറ്റം പറഞ്ഞു എന്ന് ഹാലിളകുന്ന ഇതേ മലയാളികൾ തന്നെ ആണേ....

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് കടിക്കുമോ??, ഇതിനെ ഏതു മൃഗശാലയിൽ നിന്ന് ഇറക്കി വിട്ടതാണ്?? എന്നൊക്കെ ഉള്ള കമെന്റുകൾ നമ്മൾ മലയാളികൾ തന്നെ എന്തൊരു കോമഡി ആയിട്ടാ ഇടാറുള്ളത്... എന്തെ അവരും ഈ ലോകത്തുള്ളവർ അല്ലെ?? ഈ കറുപ്പിനെ കുറ്റം പറഞ്ഞ ഈ ടീച്ചറെ തന്നെ ഏതൊക്കെ രീതിയിൽ ആണ് വർണിച്ചു ഓരോരുത്തർ കമെന്റ് ഇടുന്നത്. അപ്പൊ എല്ലാരും സമാസമം ആയില്ല്യേ??? ല്ല്യെ??

ആരോടാ ഞാൻ പറയണേ, ഞാൻ ഏഷ്യാനെറ്റിനു മാസം 25000 കൊടുത്ത് വാർത്ത ഉണ്ടാക്കുവാന്ന് പറഞ്ഞവരോടും, എന്തിനു വേറെ, മലയാളത്തിലെ ഒരു പ്രശസ്തയായ നമുക്കൊക്കെ പ്രിയങ്കരി ആയ ഒരു സിനിമതാരത്തിന്റെ ഒരു വീഡിയോക്ക് താഴെ ഏതാ ഈ തള്ളച്ചി എന്നൊക്കെ എഴുതുന്നോരോട് ആണേ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com