നിറത്തിന്‍റെ പേരിൽ രാമകൃഷ്ണനെ അധിക്ഷേപിച്ചത് തെറ്റ്; സത്യഭാമയെ വിമർശിച്ച് നടൻ ഫഹദ് ഫാസിൽ

ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്
സത്യഭാമ, ഫഹദ് ഫാസിൽ
സത്യഭാമ, ഫഹദ് ഫാസിൽഫെയ്സ്ബുക്ക്

കൊച്ചി: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജിൽ തന്റെ റിലീസിനൊരുങ്ങുന്ന ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്.

തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങള്‍ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രത്തിൽ രങ്കൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സത്യഭാമ, ഫഹദ് ഫാസിൽ
'ചാക്കോച്ചൻ കമന്റ്‌ ഇട്ടാൽ 'അനിയത്തിപ്രാവ്' ഒന്നുകൂടി കാണും'; ആശംസ വിനയായി, പിഷാരടിക്ക് പണി കൊടുത്ത് ആരാധകർ

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com