മൂന്ന് അല്ല, ആടുജീവിതത്തിനായി 16 വർഷം; അക്ഷയ്‌കുമാറിനെ തിരുത്തി പൃഥ്വിരാജ്, വിഡിയോ

തന്നെക്കാൾ വലിയ നടൻ എന്ന ആമുഖത്തോടെയാണ് അക്ഷയ്‌കുമാർ പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്
പൃഥ്വിരാജിനെ അഭിനന്ദിച്ച് അക്ഷയ്കുമാര്‍
പൃഥ്വിരാജിനെ അഭിനന്ദിച്ച് അക്ഷയ്കുമാര്‍യുട്യൂബ് വിഡിയോ

ടുജീവിതം എന്ന ചിത്രത്തിനായി 16 വര്‍ഷം പൃഥ്വിരാജ് പ്രയത്നിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ബോളിവുഡ് നടന്‍ അക്ഷയ്‌കുമാർ‌. അക്ഷയ്‌കുമാർ, ടൈ​ഗർ ഷറോഫ് എന്നിവർ നായകന്മാരായും പൃഥ്വിരാജ് വില്ലനായും എത്തുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് അദ്ദേഹം പൃഥ്വിരാജിനെ അഭിനന്ദിച്ചത്. തന്നെക്കാൾ വലിയ നടൻ എന്ന ആമുഖത്തോടെയാണ് അക്ഷയ്‌കുമാർ പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിൽ നിന്നും പല കാര്യങ്ങളും പഠിച്ചു. തന്റെ മകൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണെന്നും അക്ഷയ്‌കുമാർ പറഞ്ഞു.

'ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിന് ഞങ്ങളേക്കാള്‍ ഡയലോഗുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നു. പൃഥ്വിരാജില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടു ജീവിതത്തിന്റെ ട്രെയിലര്‍ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തു വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് പറഞ്ഞിട്ടുണ്ട്.' ആടുജീവിതം തിയറ്ററിൽ എത്താൻ കാത്തിരിക്കുകയാണെന്നും. ചിത്രത്തിന് വേണ്ടി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്‌നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. എന്നാൽ മൂന്നല്ല, 16 വർഷമെടുത്താണ് ചിത്രം സാധ്യമാക്കിയതെന്ന് പൃഥ്വിരാജ് അക്ഷയ്‌കുമാറിനെ തിരുത്തി.

പിന്നാലെ 16 വർഷം എന്തു ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം അത്ഭുതത്തോടെ പൃഥ്വിയോട് ചോദിച്ചു. 'എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല. ഇന്ത്യയില്‍ തന്നെ ഈ ഒരു നടന്‍ അല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ആടുജീവിതം. പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമാണ്.'- അക്ഷയ്‌കുമാർ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം നാളെയാണ് തിയറ്ററികളിലേക്ക് എത്തുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ 'ആടുജീവിത'ത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രം. നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

പൃഥ്വിരാജിനെ അഭിനന്ദിച്ച് അക്ഷയ്കുമാര്‍
ബോളിവുഡിനെ വിറപ്പിക്കാൻ വില്ലൻ വേഷത്തിൽ പൃഥ്വി; ‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിർവഹിക്കുന്നു. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസ്സും, എഡിറ്റിംഗ് ശ്രീകർ പ്രസാദും ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com