ഇവിടെ പലര്‍ക്കും അതില്ല, മറ്റു ഭാഷയിലുള്ളവർക്ക് നമ്മളോടു മതിപ്പ്: മോഹൻലാൽ

മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അവർക്ക് നമ്മളോടുള്ള മതിപ്പ് മനസ്സിലാവുകയെന്നും മോഹന്‍ലാല്‍
മോഹന്‍ലാല്‍
മോഹന്‍ലാല്‍ഇന്‍സ്റ്റഗ്രാം

കൊച്ചി: മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെ കുറിച്ചും ഇവിടുത്തെ സംഘടനകളെ കുറിച്ചും വലിയ മതിപ്പാണെങ്കിലും ഇവിടെ പലർക്കും അതില്ലെന്ന് നടൻ മോഹൻലാൽ. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ലക്ഷ്യമിട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നടത്തിയ വിമർശനത്തിന് പിന്നാലെയായിരുന്നു മോഹൻലാലിന്റെ പരമാർശം.

'മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അവർക്ക് നമ്മളോടുള്ള മതിപ്പ് മനസ്സിലാവുക. മദിരാശിയിൽ സിനിമാ ഷൂട്ടിങ് നടന്നിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളിൽ ചേരാൻ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്. അതു ഉപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകൾക്കും സുഹൃത്തുക്കൾക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്ത ഉണ്ടാവണം'- മോഹൻലാൽ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍
'എന്‍റെ കണ്ണില്‍ നീയാണ് എപ്പോഴും 'ഗോട്ട്''; ആടുജീവിതത്തിനൊപ്പം 16 വര്‍ഷം, പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് സുപ്രിയ

ഇന്നലെ കൊച്ചിയിൽ വെച്ചാണ് ഫെഫ്ക തൊഴിലാളി സംഗമ നടന്നത്. ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ മോഹൻലാൽ അം​ഗത്വം സ്വീകരിച്ചു. സോഷ്യൽമീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങിൽ സത്യൻ അന്തിക്കാട്, ഉർവശി, ഇടവേള ബാബു, ജോജു ജോർജ്, സിബി മലയിൽ, രൺജി പണിക്കർ, സിദ്ദിഖ്, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു. മധു, കമൽഹാസൻ, അടൂർ ഗോപാലകൃഷ്ണൻ, പൃഥ്വിരാജ് എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസയറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com