ഹോളി ആഘോഷിക്കാൻ കളർ കിട്ടിയില്ല, പകരം മഞ്ഞപ്പൊടിയും മുളകുപൊടിയും: 'അമേയ മുളകിട്ടത്' തയ്യാറെന്ന് കമന്റുകൾ

കളർ കിട്ടാത്തതിനാൽ മഞ്ഞപ്പൊടിയും മുളകുപൊടിയും ഉപയോ​ഗിച്ചായിരുന്നു അമേയയുടെ ഹോളി ഫോട്ടോഷൂട്ട്
അമേയ മാത്യു
അമേയ മാത്യുഇന്‍സ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. കുറച്ചുനാളായി കാനഡയിലാണ് താരം. എങ്കിലും തന്റെ ആഘോഷങ്ങൾക്കൊന്നും കുറവു വരുത്താറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അമേയയുടെ ഹോളി ആഘോഷമാണ്.

അമേയ മാത്യു
ആദ്യ ദിനം നേടിയത് 16.7 കോടി; രണ്ട് ദിവസം കൊണ്ട് 30 കോടിയില്‍: അമ്പരപ്പിച്ച് 'ആടുജീവിതം'

കഴിഞ്ഞ ദിവസമാണ് ഹോളി ഫോട്ടോഷൂട്ട് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മുഖത്തും കയ്യിലുമെല്ലാം കളർ തേച്ച് നിൽക്കുന്ന അമേയയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. 'ഹോളി ഫോട്ടോഷൂട്ട് ചെയ്യണം, പക്ഷേ ഹോളി കളറുകൾ കിട്ടിയില്ല. അപ്പോൾ ഞാൻ ഈ ഫോട്ടോഷൂട്ട് എന്ത് വെച്ചായിരിക്കും ചെയ്തിട്ടുണ്ടാവുക ?! കമന്റ് ചെയ്യൂ ​ഗയ്സ്.'- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

പിന്നാലെ ഹോളി കളർ വന്ന വഴി വ്യക്തമാക്കിക്കൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കളർ കിട്ടാത്തതിനാൽ മഞ്ഞപ്പൊടിയും മുളകുപൊടിയും ഉപയോ​ഗിച്ചായിരുന്നു അമേയയുടെ ഹോളി ഫോട്ടോഷൂട്ട്. പൊടിയെല്ലാം വെള്ളം ചേർത്ത് കലക്കി മുഖത്തു തേക്കുന്ന അമേയയെ ആണ് വിഡിയോയിൽ കാണുന്നത്. പച്ച നിറത്തിനായി അവക്കാഡോ ആണ് ഉപയോ​ഗിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും വിഡിയോ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. രസകരമായ കമന്റുകളാണ് പോസ്റ്റ്ന താഴെ വരുന്നത്. കുറച്ച് എണ്ണയും കൂടെ ഉണ്ടെങ്കിൽ പൊരിച്ചെടുക്കാം - എന്നായിരുന്നു ഒരാളുടെ കമന്റ്. എല്ലാം തേച് കഴിഞ്ഞ് അര മണിക്കൂർ വച്ചു കഴിഞ്ഞാൽ പിന്നെ നേരെ ചട്ടിയിൽ ഇട്ട് പൊരിച്ചോണം, അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി അമേയ മുളകിട്ടത് എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com