സബ്രീന താരം ചാന്‍സ് പെര്‍ഡോമോ ബൈക്കപകടത്തില്‍ മരിച്ചു

നെറ്റ്ഫഌക്‌സിലെ ഹൊറര്‍ സീരീസായ ചില്ലിങ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രിനയിലെ കഥാപാത്രത്തിലൂടെയാണ് ചാന്‍സ് ശ്രദ്ധനേടുന്നത്
ചാന്‍സ് പെര്‍ഡോമോ
ചാന്‍സ് പെര്‍ഡോമോഇൻസ്റ്റ​ഗ്രാം

ലണ്ടന്‍: ബ്രിട്ടീഷ് നടന്‍ ചാന്‍സ് പെര്‍ഡോമോ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു. നെറ്റ്ഫഌക്‌സിലെ ഹൊറര്‍ സീരീസായ ചില്ലിങ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രിനയിലെ കഥാപാത്രത്തിലൂടെയാണ് ചാന്‍സ് ശ്രദ്ധനേടുന്നത്.

ചാന്‍സ് പെര്‍ഡോമോ
തെരുവോരത്തുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് സാറ അലി ഖാന്‍; പ്രശംസിച്ച് ആരാധകര്‍; വിഡിയോ വൈറല്‍

ചാന്‍സ് പെര്‍ഡോമോ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിന്റെ പബ്ലിസിസ്റ്റ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ഹീറോ പാരഡി ഡ്രാമയായ ദി ബോയ്‌സിന്റെ സ്പിന്‍ഓഫ് ജെന്‍ വിയില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. ചില്ലിങ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീനയില്‍ അബ്രോസ് സ്‌പെല്‍മാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 1996ല്‍ ലോസ് ആഞ്ചലസില്‍ ജനിച്ച താരം ഇംഗ്ലണ്ടിലാണ് വളര്‍ന്നത്. കില്‍ഡ് ബൈ ഡെപ്റ്റിലെ പ്രകടനത്തി ബഫ്റ്റയില്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടിയിരുന്നു. മിഡ്‌സമര്‍ മര്‍ഡേഴ്‌സ്, ഹെറ്റി ഫെതര്‍ എന്നീ സീരീസുകളിലും അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com