'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം
മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം
മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് മലയാളി ഫ്രം ഇന്ത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ചിത്രത്തിന്റെ കഥ കോപ്പിയടിയാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രം​ഗത്തെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. പിന്നാലെ സംവിധായകൻ ഡിജോ ജോസ് ചെയ്ത മൂന്ന് ചിത്രങ്ങളും കോപ്പിയടിയാണെന്ന തരത്തിൽ ആരോപണം ഉയർന്നു.

മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം
റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

ഡിജോ ആദ്യം സംവിധാനം ചെയ്ത ക്വീനുമായി ബന്ധപ്പെട്ട് നേരത്തേയും വിവാദം ഉയർന്നിരുന്നു. മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം. ഇപ്പോൾ അതിൽ വിശദീകരണവുമായി മെക്ക് റാണിയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലി രം​ഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലെ ഒരു സിനിമാ​ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടാണ് താൻ പറഞ്ഞ കഥയായിരുന്നു ഇതെന്നും പാർവതി തിരുവോത്തിനെ നായികയാക്കിയാണ് ഇത് ചെയ്യാനിരുന്നത് എന്നുമാണ് ആഷിഖ് പറയുന്നത്. ക്വീനിന്‍റെ ട്രെയിലര്‍ കണ്ടതോടെയാണ് സിനിമ ഉപേക്ഷിച്ചത്. എന്നാൽ ക്വീനിന്റെ കഥ അല്ല തന്റെ കഥയെന്ന് ഉറപ്പുണ്ടെന്നാണ് ആഷിഖ് പറയുന്നത്. ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ലെന്നും അദ്ദേഹം നല്ലൊരു ടെക്നീഷ്യനാണെന്നും ആഷിഖ് കുറിച്ചു.

മെക്ക് റാണി എന്ന ചിത്രത്തിന്റെ കഥയാണ് ക്വീൻ മോഷ്ടിച്ചത് എന്നായിരുന്നു ആരോപണം
'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ആഷിഖിന്റെ കുറിപ്പ് വായിക്കാം

പലരും എന്നെ നിഷാദ് കോയ ഡിജോ ജോസ് ആൻ്റണി റിലേറ്റഡ് പോസ്റ്റുകൾക്ക് താഴെ ടാഗ് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം. മെക്ക് റാണി എന്നെ സംബന്ധിച്ച് വളരെ പേഴ്സണൽ ആയിട്ടുള്ളൊരു കഥയായിരുന്നു. ഞാനും മെക്കാനിക്കൽ എഞ്ചിനീയറിംഗായിരുന്നു പഠിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനോടാണ് ആദ്യം ആ കഥ പറയുന്നത്. മരിച്ചുപോയ പിവി ഗംഗാധരൻ സാറിനോടും അവരുടെ മൂന്ന് പെൺ മക്കളോടും ഞാൻ കഥ പറഞ്ഞു. അവര് കഥ കേട്ട് ചെയ്യാം എന്ന് പറഞ്ഞു. അന്ന് നായികാ കഥാപാത്രം ചെയ്യാൻ വേണ്ടി ജയറാമേട്ടൻ്റെ മകൾ മാളവികയെ അവര് ബന്ധപെട്ടിരുന്നു. മാളവിക ലണ്ടനിൽ പഠിക്കുന്ന സമയമായിരുന്നു അത്. പിന്നീട് പാർവതി തിരുവോത്തിനോട് സംസാരിക്കാം എന്ന് പറഞ്ഞ് നിൽക്കുമ്പോഴാണ് ക്വീൻ സിനിമയുടെ ട്രെയിലർ വരുന്നത്. സ്വാഭാവികമായും നമ്മുടെ ചിത്രം വേണ്ടെന്ന് വച്ചു. ഒരുപാട് കാലം എനിക്ക് മനപ്രയാസം ഉണ്ടായി എന്നത് സത്യമാണ്.

ക്വീൻ ഞാൻ ഈ നിമിഷം വരെ കണ്ടിട്ടില്ല. പക്ഷേ ക്വീനിൻ്റെ കഥ അല്ല എൻ്റെ കഥ എന്നെനിക്ക് ഉറപ്പുണ്ട്. നമ്മുടെ കഥ കോർട്ട് റൂം ഒന്നും ആയിരുന്നില്ല. നായിക ക്യാൻസർ പേഷ്യൻ്റ് ആണെന്ന് ഒഴിച്ചാൽ കുറച്ച് സീനുകളും പശ്ചാത്തലവും മാത്രമായിരുന്നു സിമിലർ. ഒരുപക്ഷേ ഇതേ കഥ വേറെയും ഒരുപാട് പേർ ആ സമയത്ത് ആലോചിച്ച് കാണണം. ചങ്ക്‌സ് ഒരു ഉദാഹരണം അല്ലേ. അതുകൊണ്ട് എൻ്റെ കഥ മോഷ്ടിച്ചു എന്നെനിക്ക് എവിടെയും പറയാൻ കഴിയില്ല. ഞാൻ മറ്റൊരു കഥ പ്രൂവ് ചെയ്ത് മുന്നോട്ട് വരിക എന്ന് മാത്രേയുള്ളു. സമാനമായ ഒരനുഭവം ഈയടുത്ത് എനിക്ക് വേറെയും ഉണ്ടായിട്ടുണ്ട്. യോഗി ബാബുവിൻ്റെ അടുത്ത് രണ്ട് വർഷം മുൻപ് ഞങ്ങൾ കൂർക്കം വലി ബേസ് ചെയ്ത് ഒരു കഥ പറഞ്ഞു. അദ്ദേഹം ചെയ്യാം എന്ന് പറഞ്ഞ് അതിൻ്റെ കാര്യങ്ങൾ പുരോഗമിക്കുമ്പോഴാണ് ഗുഡ് നൈറ്റ് എന്നൊരു ചിത്രം വന്നത്. എൻ്റെ ഒരു ഗതികേട് എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ആ കഥയും ഇതേപോലെ മറ്റ് പലർക്കും ചിന്തിക്കാവുന്ന ത്രെഡ് ആയത് കൊണ്ട് മിണ്ടാതിരുന്നു, അതിൽ വളരെയേറെ സാമ്യതകൾ ഉണ്ടായിരുന്നു. സിനിമ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. പ്രൂവ് ചെയ്യുന്നത് വരെ നമ്മൾ ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരും. ചിലപ്പോൾ കടുത്ത മനപ്രയാസം നമ്മൾ നേരിടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മെക് റാണി' ഒക്കെ നമുക്ക് ലൈഫ് ടൈം വൺസ് ചെയ്യാൻ പറ്റുന്ന ഒരു കഥയായിരുന്നു. മെയിൻ സ്ട്രീം ആർട്ടിസ്ട് പോലും വേണ്ട ആ കഥയ്ക്ക്. അത് സംഭവിച്ചു കഴിഞ്ഞു. അതിലൂടെ പുതിയ താരങ്ങളും സംവിധായകനും പിറന്നു. ഡിജോയോട് എനിക്ക് ആ സമയത്ത് ഈ വിഷയത്തിൽ ഒരു നീരസം ഉണ്ടായിരുന്നു. പിന്നീട് ഈയടുത്ത് ഞങൾ ലാലേട്ടൻ- ലിസ്റ്റിൻ പ്രോജക്ടുമായി ഇരിക്കുന്ന സമയത്ത് ഞാൻ ഇതെല്ലാം പറഞ്ഞു. എനിക്ക് പേഴ്സണലി ഇപ്പോൾ ഡിജോയെ പരിചയമുണ്ട്. ഒരാൾ എതത്തോളം ശരിയാണ് എന്ന് നമുക്ക് ഇടപെടലിലൂടെ മനസ്സിലാവുമല്ലോ. ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല എന്ന് മാത്രം പറയാം. അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ ആണ്.

എഴുത്തുകാരെ സംബന്ധിച്ച് കഥ മോഷ്ടിക്കുമ്പോൾ വല്യ പ്രയാസമാണ്. നമ്മൾ അതെഴുതിയ സമയത്ത് അനുഭവിച്ച സ്ട്രഗിൾ, പട്ടിണി ഒന്നും ആരും എവിടെയും നികത്തില്ല. എല്ലാവരും എത്തിക്സ് ഉള്ളവരാവണം എന്ന് പറഞ്ഞ് വാശിപിടിക്കാനും പറ്റില്ല. ഞാനടക്കം ഒരുപാട് പേർ പുതിയ ആശയം ചെയ്യാനുള്ള ശ്രമത്തിലും എക്സൈറ്റ്മെൻ്റിലുമാണ് മുന്നോട്ട് പോവുന്നത്. ഞങ്ങൾക്ക് ഫൈറ്റ് ചെയ്യാനുള്ള ഹോൾഡോ പണമോ ഒന്നും കാണില്ല അതുകൊണ്ട്. (ഗൃഹലക്ഷ്മിയോട് പറഞ്ഞപ്പോൾ ടോം ഇമ്മട്ടി ആയിരുന്നില്ല സംവിധായകൻ).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com