'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും അമല ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നടി അമല പോള്‍, ഭര്‍ത്താവ് ജഗത് ദേശായി
നടി അമല പോള്‍, ഭര്‍ത്താവ് ജഗത് ദേശായിഇന്‍സ്റ്റഗ്രാം

ദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ​ഗർഭകാലത്തെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യൽമീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ​ഗർഭകാലത്ത് ഭർത്താവ് ജ​ഗത് തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പങ്കുവെക്കുകയാണ് താരം.

നിങ്ങളെ പോലെ ഒരാളെ അർഹിക്കാൻ തീർച്ചയായും താൻ ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു അമല ഇൻസ്റ്റ​ഗ്രാമിൽ ഭർത്താവിനൊപ്പമുള്ല ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.

'ഏറെ വൈകിയും രാത്രികളിൽ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി ലഘൂകരിച്ചു. നിങ്ങൾ എനിക്ക് പകർന്നു തന്ന ശക്തമായ വാക്കുകൾ എന്റെ കരുത്ത് കൂട്ടി. ഈ ​ഗർഭകാല യാത്രത്തിൽ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എൻ്റെ ആത്മവിശ്വാസം ചോർന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളിൽ പോലും എനിക്ക് താങ്ങായി നിങ്ങൾ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്നേഹവും കൂട്ടി.

നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അർഹിക്കാൻ ഞാൻ ഈ ജീവിതത്തിൽ തീർച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എൻ്റെ കരുത്തിന്റെയും സ്നേഹത്തിൻ്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു.'- അമലയുടെ വാക്കുകൾ.

2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ​ഗോവ സ്വദേശിയായ ജ​ഗത് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമല പോൾ അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com