'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെജി ജയന്‍റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന ആശയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ
ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റഇന്‍സ്റ്റഗ്രാം

നോജ് കെ ജയന്‍റെ ഭാര്യ ആശയ്‌ക്ക് ജന്മദിന ആശംസകൾ നേർന്ന് മകൾ കുഞ്ഞാറ്റ. ആശയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയാണ് കുഞ്ഞാറ്റ അമ്മയ്‌ക്ക് ജന്മദിന ആശംസകൾ നേർന്നത്. പരിധികളില്ലാതെ എല്ലാവരെയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് തന്നെ എല്ലായ്‌പ്പോഴും വിസ്മയിപ്പിക്കാറുണ്ടെന്നും മുത്തച്ഛന്റെ ബെസ്റ്റി എന്നുമാണ് ആശയെ കുഞ്ഞാറ്റ വിശേഷിപ്പിച്ചിരിക്കുന്നത്.

'അമ്മയ്ക്ക് ജന്മദിനാശംസകൾ. ഇന്നത്തെ ദിവസം അമ്മയ്ക്ക് ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ! പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്‌പ്പോഴും വിസ്മയിപ്പിക്കാറുണ്ട്, ഉമ്മ. എന്റെ മുത്തച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരീ, നിങ്ങളെ ഞങ്ങളെല്ലാം സ്നേഹിക്കുന്നു.'– കുഞ്ഞാറ്റ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടൻ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെജി ജയൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ആശയുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെതിരെ മനോജ് കെ ജയനും രം​ഗത്തെത്തിയിരുന്നു.

ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ
'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

ആശയും അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അതിനിടയിലാണ് ആശയെ 'മുത്തച്ഛന്റെ ബെസ്റ്റി' എന്നു വിശേഷിപ്പിച്ച് കുഞ്ഞാറ്റയും രം​ഗത്തെത്തുന്നത്. കെജി ജയനും ആശയും ഒന്നിച്ചുള്ള ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com