9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിറവയറില്‍ ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന അമലയെ ആണ് വിഡിയോയില്‍ കാണുന്നത്
അമല പോള്‍
അമല പോള്‍ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരം. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ 9ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം.

അമല പോള്‍
'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന വിവരം ആരാധകരെ അറിയിച്ചത്. നിറവയറില്‍ ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന അമലയെ ആണ് വിഡിയോയില്‍ കാണുന്നത്. അമല തന്നെ നായികയായി എത്തിയ ഒരു ഇന്ത്യന്‍ പ്രണയ കഥയ്ക്കാണ് താരം ചുവടുവെച്ചത്. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്. ഏഴാം മാസത്തില്‍ ബേബി ഷവറും നടത്തിയിരുന്നു. ഭര്‍ത്താവ് ജഗത് ദേശായി ഗുജറാത്തി സ്വദേശിയായതിനാല്‍ ഗുജറാത്തി സ്‌റ്റൈലിലായിരുന്നു ആഘോഷം. സൂപ്പര്‍ഹിറ്റായി മാറിയ പൃഥ്വിരാജിന്റെ ആടുജീവിതത്തിലാണ് അവസാനമായി താരം എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com