മലയാളത്തിനു തന്നെ അഭിമാനമായി മാറിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും ചർച്ചയാവുകയാണ് സിനിമ. ചിത്രത്തിലെ അവസാനഭാഗത്തെ ശ്രീനാഥ് ഭാസിയുടെ ലുക്ക് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ചെളിയും മുറിവുമായി തിരിച്ചറിയാൻ പോലുമാവാത്ത രീതിയിലായിരുന്നു താരം. ഇപ്പോൾ ഈ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം.
ക്ലൈമാക്സ് സീനിൽ ശ്രീനാഥ് ഭാസിയുടെ ശരീരത്തിൽ തേച്ചുപിടിപ്പിച്ചത് ഓറിയോ ബിസ്കറ്റിന്റെ പൊടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു മേക്കപ്പ് ടെക്നിക്ക് ആണെന്നും ഭാസിയുടെ ലുക്കിന് നന്ദി പറയേണ്ടത് മേക്കപ്പ് മാൻ റോണക്സ് സേവ്യറിനാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
‘മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു.’- ചിദംബരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ