പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി

പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി

ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥ ചെയ്യുന്ന നിയമം.

ഛത്തീസ്ഖണ്ഡ്: പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി രമണ്‍സിംഗ് പറഞ്ഞു. ഗുജറാത്തില്‍ നിയമഭേദഗതി ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ മാധ്യമപ്രവര്‍ത്തവകരുടെ ചോദ്യത്തിന് മറുപടിയായാണ് രമണ്‍സിംഗ് ഇക്കാര്യം പ്രസ്താവിച്ചത്.
ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും പശുവിനെ കടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് ഗുജറാത്തില്‍ നിയമഭേദഗതി കൊണ്ടുവന്നത്. ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരായ ശക്തമായ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ഗുജറാത്തിലെയടക്കം നിയമഭേദഗതിയേക്കാള്‍ കടന്ന അഭിപ്രായവുമായി രമണ്‍സിംഗ് രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടി ഉത്തരവിട്ടുകൊണ്ട് ഗോവധം നടത്തുന്നവരെ അടച്ചുപൂട്ടാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചെയ്തതിനുപിന്നാലെയാണ് ഗുജറാത്തില്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഛത്തീസ്ഖണ്ഡിലെ സ്ഥിതിയും മറിച്ചല്ല എന്ന് സൂചിപ്പിക്കുന്നതാണ് രമണ്‍സിംഗിന്റെ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com