ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ പൂട്ടും

ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അറവുശാലകള്‍ പൂട്ടാനുള്ള നീക്കം
ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ പൂട്ടും

ബംഗളൂരൂ: കര്‍ണാടകയില്‍ അനധികൃത അറവുശാലകള്‍ പൂട്ടണമെന്ന് ആഹ്വാനവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ അറവുശാലകള്‍ പൂട്ടണമെന്നാവശ്യവവുമായി സംഘ്പരിവാര്‍ സംഘടനകള്‍. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അറവുശാലകള്‍ പൂട്ടാനുള്ള നീക്കം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നീക്കം വിജയിച്ചതിന് പിന്നാലെയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ബിജിപിയുടെ നീക്കം.

ബംഗളുരൂ നഗരത്തില്‍ അനധികൃത അറവുശാലകള്‍ 1700 എണ്ണമുണ്ടെന്നാണ് ഗോ സംരക്ഷണ പ്രകോഷ്ടയും കര്‍ണാടക ഫെഡറേഷന്‍ ഗോശാലയും വ്യക്തമാക്കുന്നത്. നഗരത്തില്‍ 43 ഷോപ്പുകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളതെന്നും ഈ സംഘടനകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്് മോഡല്‍ നടപ്പാക്കണമെന്നും നിര്‍ബന്ധിതമായി ഇറച്ചിക്കടകള്‍ അടയ്ക്കണമെന്നും കര്‍ണാടക ഫെഡറേഷന്‍ ഗോശാലാ നേതാവ് രാഘേവന്ദ്ര പറയുന്നു. 

പരിവാര്‍ സംഘടനകള്‍ക്ക് കീഴ്‌പ്പെടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കാവി രാഷ്ട്രീയമാണെന്നും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കര്‍ണാടകമന്ത്രി കെ ജെ ജോര്‍ജ് വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭ പാസാക്കിയതിന് സമാനമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ബജ്‌രംഗദള്‍ നേതാവ് രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com