മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപ, അപകടത്തില്‍ ആരെങ്കെലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം ജയിലില്‍

രാജ്യത്ത് മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കി. ഇനിമുതല്‍ മദ്യപിച്ച്  വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. വണ്ടിയിടിച്ച് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തു വര്‍ഷം വരെ തടവ് ശിക്ഷയും.
മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപ, അപകടത്തില്‍ ആരെങ്കെലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം ജയിലില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. ഇനിമുതല്‍ മദ്യപിച്ച്  വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. വണ്ടിയിടിച്ച് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തു വര്‍ഷം വരെ തടവ് ശിക്ഷയും. പിഴസംഖ്യയില്‍ അഞ്ചിരട്ടിയാണ് വര്‍ധനവ്, ശിക്ഷയുടെ കാഠിന്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിച്ചാല്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ലഭിക്കാം.

പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇനി അപകടം സംഭവിക്കുകയാണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുടെ കുടുംബം 25000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ആര്‍സി ഓണര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം കൂടിയാണിത്. 

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ ഈടാക്കുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാല് വയസിനു മുകളിലുള്ള കുട്ടികളും ഇനിമുതല്‍ ഹെല്‍മറ്റ് വയ്‌ക്കേണ്ടി വരും. വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയിലും വര്‍ധനവുണ്ട്. മരണപ്പെടുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കണം. നേരത്തേ ഇത് 50000 രൂപ, 25000 രൂപ എന്നിങ്ങനെയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com