കെജ്‌രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധര്‍ക്ക് ക്ഷണം

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് യന്ത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനായി കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്
കെജ്‌രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധര്‍ക്ക് ക്ഷണം

ന്യൂഡെല്‍ഹി;  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധരെ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നീക്കം. 

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് യന്ത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനായി കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. 2009 മുതല്‍ വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെ ആരും വോട്ടിംഗ് മെഷീന്റെ പോരായ്മ ചൂണ്ടികാണിച്ചില്ലെന്നും കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിലെ തോല്‍വിയ്ക്ക് കാരണം വോട്ടിംഗ് യന്ത്രമാണെന്നായിരുന്നു മായാവതിയുടെ അഭിപ്രായം. അതിനുപിന്നാലെ 72 മണിക്കൂര്‍ സമയം തന്നാല്‍ വോട്ടിംഗ് മെഷീനീല്‍ കൃത്രിമം നടത്താനാവുമെന്ന കാര്യം തെളിയിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉപതെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീനീല്‍ രേഖപ്പെടുത്തിയ വോട്ടുകളെല്ലാം ബിജെപി ചിഹ്നത്തിലാണ് രേഖപ്പെടുത്തിയത്.  ഈ മെഷീന്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും ഉപയോഗിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിക്ഷപക്ഷത പുലര്‍ത്തുന്നില്ലെന്നും ബിജെപി കക്ഷിയെ പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടത്. 

നിലവിലെ സാഹചര്യത്തില്‍ വോട്ടിംഗ് മെഷീനിലെ സ്‌ഫോറ്റ് വെയര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ കമ്മീഷന്‍ തയ്യാറാവണം. കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ടുകള്‍ ലഭിച്ചത് വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com