രാജ്യവ്യാപകമായി ഗോവധം നിര്‍ത്തലാക്കണമെന്ന് മോഹന്‍ ഭാഗവത്

ഗോവധവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉദ്യമത്തെ അപകീര്‍ത്തീപ്പെടുത്തുന്നുവെന്നും മോഹന്‍ ഭാഗവത് - നിയമം എല്ലാവരും അനുശാസിക്കണമെന്നും മോഹന്‍ ഭാഗവത്
രാജ്യവ്യാപകമായി ഗോവധം നിര്‍ത്തലാക്കണമെന്ന് മോഹന്‍ ഭാഗവത്

ന്യൂഡെല്‍ഹി:  ഗോവധം രാജ്യവ്യാപകമായി നിര്‍ത്തലാക്കണമെന്ന് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. ഗോവധവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉദ്യമത്തെ അപകീര്‍ത്തീപ്പെടുത്തുന്നുവെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. നിയമം എല്ലാവരും അനുശാസിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ക്ഷീരകര്‍ഷകന്റെ കൊലപാതകവുമായി നടന്ന ആക്രമണം നമ്മുടെ ലക്ഷ്യത്തിന്റെ നിറം കെടുത്തകയാണ്. എന്നിരുന്നാലും നമ്മുടെ ലക്ഷ്യം നിറവേറ്റാന്‍ ഗോസംരക്ഷണ സേന മുന്നോട്ട് പോകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ അറവുശാലകള്‍ അടയ്ക്കാനുള്ള കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അടയക്കുമെന്ന തീരുമാനം പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നതായും യോഗി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തില്‍ ഗോവധം ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമഭേദഗതി ബില്ല് ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. പുതിയ ബില്ല് അനുസരിച്ച് പശുവിനെയോ, കാളയെയോ കൊല്ലുന്നത് ഏഴ് വര്‍ഷംമുതല്‍ 10 വര്‍ഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാകും. അറവുശാലകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. രാജസ്ഥാനിലും ഗോവധം നിരോധിച്ചിരുന്നു.

ബിജെപി അധികാരത്തിലെത്തിയ മറ്റ് സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഗോവധം രാജ്യവ്യാപകമാക്കണമെന്ന നിര്‍ദ്ദേശവുമായി മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com