രണ്ടിലയ്ക്കായി കൈക്കൂലി: ശശികല വിഭാഗം നേതാവിനെതിരെ കേസ്, ഒന്നര കോടി പിടിച്ചെടുത്തു

ദിനകരന്‍ ആര്‍കെ നഗറില്‍ നാമനിര്‍ദേശ പത്രിക സമര്‍ക്കുന്നതിന്റെ ഫയല്‍ ചിത്രം
ദിനകരന്‍ ആര്‍കെ നഗറില്‍ നാമനിര്‍ദേശ പത്രിക സമര്‍ക്കുന്നതിന്റെ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന് എഐഎഡിഎംകെ ശശികല വിഭാഗം നേതാവ് ടിടിവി ദിനകരനെതിരെ ഡല്‍ഹി െ്രെകംബ്രാഞ്ച് കേസെടുത്തു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപയും ബിഎംഡബ്യു കാറും മെഴ്‌സിഡസ് കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷ് ചന്ദ്രശേഖര്‍ എ്ന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്്തു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രണ്ടില ചിഹ്നം ലഭിക്കാന്‍ കൈക്കൂലി നല്‍കാന്‍ വേണ്ടിയുള്ളതാണ് തുകയെന്ന് ചന്ദ്രശേഖരന്‍ മൊഴി നല്‍കി. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാല്‍ 50കോടി രൂപ നല്‍കാമെന്ന് ദിനകരന്‍ വാഗ്ദാനം ചെയ്തതായും ചന്ദ്രശേഖരന്‍ പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിനകരന് സമന്‍സ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ടും നല്‍കി. ശശികലയുടെ അനന്തരവനായ ദിനകരന്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിെന്റ സ്ഥാനാര്‍ഥിയായിരുന്നു.  എന്നാല്‍ വോട്ടിനു പണമൊഴുകിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ചെലവഴിക്കാനായി 89.5 കോടി രൂപ ശശികല പക്ഷം മന്ത്രിമാര്‍ക്ക് നല്‍കിയതിെന്റ രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com