250 കിലോ ഭാരം കുറച്ച് ഇമാന്‍ അഹമ്മദ്

250 കിലോ ഭാരം കുറച്ച് ഇമാന്‍ അഹമ്മദ്

ഇമാന്‍ അഹമ്മദ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇമാന്‍ അഹമ്മദിന്റെ ഭാരം 250 കിലോ കുറഞ്ഞതായി ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു 

ന്യൂഡെല്‍ഹി: ഇമാന്‍ അഹമ്മദ് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇമാന്‍ അഹമ്മദിന്റെ ഭാരം 250 കിലോ കുറഞ്ഞതായി ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം 242 കിലോകുറഞ്ഞിരുന്നു. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഇമാന്റെ ആമാശയത്തിന്റെ 75 ശതമാനത്തോളം നീക്കം ചെയ്തതോടെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനായതാണ് ഭാരം പെട്ടെന്ന് കുറയാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാരം കുറയാന്‍ ദീര്‍ഘകാലം എടുക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യനിരീക്ഷണം. എന്നാല്‍ മൂന്ന് മാസം കൊണ്ട് ഭാരം കുറയ്ക്കാനയത് അസാധ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ  അഭിപ്രായം. 

മാര്‍ച്ച് ഏഴിനായിരുന്നു ഇമാന്റെ ശസ്ത്രക്രിയ. ഡോക്ടര്‍ മുഫസ്സല്‍ ലക്ടാവാലയുടെ നേതത്വത്തിലായിരുന്നു ശസ്ത്രക്രിയ. സര്‍ജറിയിലൂടെ തന്നെ ഇമാന്റെ പകുതി ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. ഇമാനന്റെ ചികിത്സ ഇനിയും തുടരും. ഇമാനെ പ്രത്യേക മുറിയിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഒന്നനങ്ങാന്‍ പോലും കഴിയാതിരുന്ന ഇമാനെ ഫെബ്രുവരി 11നാണ് പ്രത്യേക വിമാനത്തില്‍ മുംബൈയിലെ സെയ്ഫീ ആസ്പത്രിയിലെത്തിച്ചത്. 500 കിലോ ആയിരുന്നു ഇന്ത്യയിലേക്കെത്തിക്കുമ്പോഴുള്ള ഇമാന്റെ ഭാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com