അധോലോക നേതാവ് ചോട്ടാ രാജന് ഏഴ് വര്‍ഷം കഠിന തടവ്

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്.
chotta_rajan
chotta_rajan

ന്യൂഡെല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്. ഡല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഛോട്ടാ രാജനെ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കൂടി ഏഴ് വര്‍ഷം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടാതെ ഇവരില്‍നിന്നു 15,000 രൂപ പിഴയീടാക്കാനും കോടതി വിധിച്ചു. വ്യാജ പോസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീ ദത്താത്രേയ രഹാതേ, ദീപക് നട്‌വര്‍ലാല്‍ ഷാ, ലളിത ലക്ഷ്മണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ.

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജന്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. 

നിലവില്‍ തീഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ജയിലില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു വിചാരണ. ഇന്ത്യയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങള്‍ ചുമത്തി എഴുപതിലേറെ കേസുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com