കശ്മീര്‍ വനിതാ വിഘടനവാദി നേതാവ് അസിയ അന്ദ്രാബി അറസ്റ്റില്‍ 

കശ്മീരിലെ ക്യാമ്പസുകളില്‍ സൈന്യത്തിനെതിരെ വിദ്യാര്‍ത്ഥികളെ തിരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്
കശ്മീര്‍ വനിതാ വിഘടനവാദി നേതാവ് അസിയ അന്ദ്രാബി അറസ്റ്റില്‍ 

ശ്രീനഗര്‍കശ്മാരില്‍ വിഘടനവാദ വനിതാ നേതാവ് അസിയ അന്ദ്രാബി അറസ്റ്റിലായെന്ന് പിടിഐ റിപ്പോേര്‍ട്ട് ചെയ്യുന്നു.ദുഖ്തരനെ മിലത് എന്ന സംഘടനയുടെ അധ്യക്ഷയാണ് ഇവര്‍. അസിയ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കശ്മീരിലെ ക്യാമ്പസുകളില്‍ സൈന്യത്തിനെതിരെ വിദ്യാര്‍ത്ഥികളെ തിരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലെ വിദ്യാര്‍ത്ഥിനികള്‍ സുരക്ഷാ സൈന്യത്തിന് എതിരെ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു.

അസിയയുടെ ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭക്തു ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവാണ്. ഇപ്പോള്‍ ഇയ്യാള്‍ ജയിലിലാണ്. അസിയയ്‌ക്കെതിരെ എന്തുകാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നു ഇതുവനരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ആസിയയ്ക്ക് മുകളില്‍ യുഎപിഎ ചുമത്താന്‍ കേന്ദര്രകതില്‍ നി്ന്ന് നിര്‍ദ്ദേശമുണ്ടെന്നാണ് വിവരം. 

കുപ്‌വാരയില്‍ ഇന്ന് പുലര്‍ച്ചെ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com