പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; ജാമ്യം നല്‍കിയത്‌ എസ്പി നേതാവിന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എസ്പി നേതാവും മുന്‍ മന്ത്രിയുമായി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു.
പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്‍; ജാമ്യം നല്‍കിയത്‌ എസ്പി നേതാവിന്

അലഹാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ പ്രതിയായ എസ്പി നേതാവും മുന്‍ മന്ത്രിയുമായി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ച ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു.  അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഓം പ്രകാശ് മിശ്രയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയാണ് പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്.

ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് സുധീര്‍ അഗര്‍വാളായിരിക്കും കേസ് അന്വേഷിക്കുകയെന്ന് രജിസ്ട്രാര്‍ ജനറല്‍ ഡി.കെ.സിങ് വ്യക്തമാക്കി. 

പ്രജാപതിക്കനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബഞ്ച് സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രജാപതി അറസ്റ്റിലായത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഇയാള്‍ ജയില്‍ മോചിതനായി. 

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു പ്രജാപതിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തയ്യാറായത്. തുടര്‍ന്ന് മാര്‍ച്ച് 15ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com