ന്യുഡല്‍ഹി: ഫാസിസത്തിന് മേലുള്ള ജനാധിപത്യത്തിന്റെ വിജയമാണ് തന്റേതെന്ന് ഗുജറാത്തില്‍നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഇതേവിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെയും കോണ്‍ഗ്രസിനെയും തമ്മില്‍ പിരിക്കാന്‍ സാധിക്കില്ല.കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ബിജെപിയുടെ നടക്കാത്ത സ്വപ്നം മാത്രമാണ്. വലിയ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്,അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുമറിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ ജയിച്ചു കറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ