ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഓം സ്വാമിയെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വര്‍ഷം മുന്‍പ് സൈക്കിളും, ചില രേഖകളും മോഷ്ടിച്ചെന്ന ഓം സ്വാമിയുടെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്.
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് വിനോദനാഥ് ജാ എന്ന ഓം സ്വാമി ശ്രദ്ധേയനാകുന്നത്. ബിഗ് ബോസില്‍ വനിതാ താരങ്ങളോട് മോശമായി പെരുമാറിയതിനായിരുന്നു പരിപാടിയില്‍ നിന്നും ഇയാളെ പുറത്താക്കിയത്. ഡല്‍ഹിയിലെ സാകെറ്റ് കോടതി ഓം സ്വാമിയെ സൈക്കിള്‍ മോഷണകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണെന്ന് പൊലീസ് പറയുന്നു.
2008ലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ സൈക്കിള്‍ ഷോപ്പ് കുത്തിത്തുറന്ന് 11 സൈക്കിളുകളും, വീടിന്റെ രേഖകളും മോഷ്ടിച്ചെന്നാണ് ഓം സ്വാമിയുടെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഓം സ്വാമിക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉത്തരകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര എന്ന സ്ഥലത്ത് ഒളിവില്‍ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ