സഹിഷ്ണുതയുടെയും പുരോഗതിയുടെതുമാകണം പുതിയ ഇന്ത്യയെന്ന് രാംനാഥ് കോവിന്ദ്

സര്‍ക്കാറിന് നിയമനിര്‍മ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമെ കഴിയൂ. എന്നാല്‍ ജനങ്ങള്‍ അത് പാലിക്കുകയും ചുമതലകള്‍ നിറവേറ്റുകയും ചെയ്താലാണ് രാജ്യം പുരോഗതിയിലെത്തുകയുള്ളുവെന്ന് രാംനാഥ് കോവിന്ദ്‌ 
സഹിഷ്ണുതയുടെയും പുരോഗതിയുടെതുമാകണം പുതിയ ഇന്ത്യയെന്ന് രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: സഹിഷ്ണുതയുള്ള ജനതക്കുമാത്രമെ പുതിയ ഇന്ത്യ സൃഷ്ടിക്കാനാവൂ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാറിന് നിയമനിര്‍മ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമെ കഴിയൂ. എന്നാല്‍ ജനങ്ങള്‍ അത് പാലിക്കുകയും ചുമതലകള്‍ നിറവേറ്റുകയും ചെയ്താലാണ് രാജ്യം പുരോഗതിയിലെത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 70ആം സ്വാതന്ത്ര്യദിനസന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് നിരോധനം രാജ്യത്തിന്റെ സത്യസന്ധത വര്‍ധിപ്പിക്കുന്ന നടപടിയായിരുന്നെന്നും ചരക്ക് സേവനനികുതിയെ ജനങ്ങള്‍ സ്വാഗതം ചെയ്തതായി കോവിന്ദ് അഭിപ്രായപ്പെട്ടു. 

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മക്കളെ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. സ്വന്തം ജീവന്‍ രാജ്യത്തിന്റെ പരമാവധികാരത്തിന് വേണ്ടി സമര്‍പ്പിച്ചവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓരോ പൗരനും ദേശത്തിന്റെ പുരോഗതിക്ക് വേണ്ടി പൊരുതണമെന്നും കോവിന്ദ് പറഞ്ഞു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ട് പോകണമെന്നും രാഷ്ട്രപതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com