ആശാറാം ബാപ്പുവിനെതിരായ വിചാരണ വൈകുന്നതെന്ത്: ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി

എന്തുകൊണ്ടാണ് വിചാരണ വൈകുന്നതെന്ന് ആരാഞ്ഞ സുപ്രിം കോടതി ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി
ആശാറാം ബാപ്പുവിനെതിരായ വിചാരണ വൈകുന്നതെന്ത്: ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിന് എതിരായ വിചാരണ വൈകുന്നതില്‍ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് വിചാരണ വൈകുന്നതെന്ന് ആരാഞ്ഞ സുപ്രിം കോടതി ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ പരാതിക്കാരിയെ ഇതുവരെ വിസ്തരിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

അഹമ്മദാബാദിനു സമീപമുള്ള ആശ്രമത്തില്‍ വച്ച് ആശാറാം ബാപ്പു ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2013 ഓഗസ്റ്റില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പല തവണ തള്ളിയിരുന്നു. തെറ്റായ മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജനുവരിയില്‍ ആശാറാമിന് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

ബലാത്സംഗ കേസില്‍ മറ്റൊരു ആള്‍ദൈവം ഗുര്‍മിത് റാം റഹീമിനെതിരായ ശിക്ഷ ഹരിയാനയിലെ പ്രത്യേക കോടതി വിധിക്കാനിരിക്കെയാണ്, ആശാറാമിന്റെ കേസില്‍ വിചാരണ നടക്കാത്തതില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഗുര്‍മിതിനെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ വ്യാപകമായി അക്രമ സംഭവങ്ങളുണ്ടായിരുന്നു. ഇതില്‍ കുറ്റവാളികള്‍ക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com