അഹമ്മദാബാദ്: ഗുജറാത്തില്‍ 125 സീറ്റുനേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഗുജറാത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി. രണ്ടു പതിറ്റാണ്ടത്തെ ബിജെപി ഭരണം എല്ലാവിഭാഗം ജനങ്ങളെയും പിന്നാക്കം പായിച്ചു. ഗുജറാത്ത് മോഡല്‍ വികസനമെന്നത് നരേന്ദ്രമോദിയുടെ മാത്രം വികസനമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കിയുടെ മകനാണ് ഭരത് സിങ് സോളങ്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ