ചൈനക്കാര്‍ മുട്ടുമടക്കുമോ രാംദേവിന്റെ ഈ ഉത്പന്നത്തിന് മുന്നില്‍ 

പരമ്പരാഗത മേഖലയില്‍ നിന്നും വൈവിധ്യവത്കരണത്തിന്റെ പാതയില്‍ ബാബാ രാംദേവ് - ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കുക ലക്ഷ്യം 
ചൈനക്കാര്‍ മുട്ടുമടക്കുമോ രാംദേവിന്റെ ഈ ഉത്പന്നത്തിന് മുന്നില്‍ 

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയൂര്‍വേദ വൈവിധ്യവത്കരണത്തിനൊരുങ്ങുന്നു. നിലവിലെ ഉത്പന്ന ശ്രേണിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് വൈവിധ്യവത്കരണം. പരമ്പാരഗതമായി ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കാണ് കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി സുപ്രധാനമേഖലയിലേക്ക് കൈവെക്കാനാണ് രാംദേവിന്റെ തീരമാനം

സോളാര്‍ പാനലിന്റെ ഘടകവസ്തുക്കളാണ് പുതുതായി നിര്‍മ്മിക്കുക. സോളാര്‍ പാനലിനുള്ള ഘടകവസ്തുക്കള്‍ മുഖ്യമായി ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യാറുള്ളത്. ഈ മേഖലയിലെ ചൈനീസ് അപ്രമാദിത്വം അവസാനിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് നടപടി. ചൈനീസ് സോളാര്‍ പാനലുകള്‍ക്ക് വന്‍ തുക ഈടാക്കുന്ന സാഹചര്യത്തില്‍ വിലകുറച്ച് നല്‍കാനാണ് കമ്പനിയുടെ നീക്കം. 

ഓരോ വിടിനും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സോളാര്‍ പാനല്‍ നിര്‍മ്മിക്കാനുള്ള ബാബാ രാംദേവിന്റെ പദ്ധതി. നൂറ് കോടി രൂപ മുതല്‍ മുടക്കി ഫാക്ടറി പണിയാനാണ് കമ്പനിയുടെ ഉ്‌ദ്ദേശ്യം. ഡല്‍ഹിയ്ക്ക് സമീപമുള്ള ഗ്രേയിറ്റര്‍ നോയിഡയിലാണ് കമ്പനി ആരംഭിക്കുക. 

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ ഉപോയഗിച്ച് 2022 ഓടെ 175 ജിഹ വാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പടുത്തുന്ന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ചൈനീസ് സോളാര്‍ ഉത്പന്നങ്ങള്‍ക്ക് പകരം മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. നിരവധി പേര്‍ക്ക് ഇതുമൂലം തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com