തന്നെ ശക്തനാക്കിയത് മോദി, അദ്ദേഹത്തെ വെറുക്കുന്നതെങ്ങനെ?: രാഹുല്‍ ഗാന്ധി

തനിക്ക് മുന്‍പില്‍  രാഷ്ട്രീയ എതിരാളികള്‍ നിരവധി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. അത് തന്നെ കൂടുതല്‍ ശക്തനാക്കിയതായി മോദിയെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി
തന്നെ ശക്തനാക്കിയത് മോദി, അദ്ദേഹത്തെ വെറുക്കുന്നതെങ്ങനെ?: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഷ്ട്രീയ ശത്രുതയ്ക്ക് അപ്പുറം ഒരു വിരോധവുമില്ലെന്ന് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തന്നെ ഏറ്റവുമധികം സഹായിച്ച മോദിജിയെ എങ്ങനെ വെറുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സ്‌നേഹം മാത്രമാണ് തനിക്ക് മോദിയോട് ഉളളതെന്നും രാഹുല്‍ ഗാന്ധി സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്നെയും തന്റെ അച്ഛനെ കുറിച്ചും രാഷ്ട്രീയ എതിരാളികള്‍ പറയുമ്പോള്‍ രണ്ട് പ്രതികരണം മാത്രമാണ് പ്രകടിപ്പിക്കാറ്. ഒന്നെങ്കില്‍ അധിയായ സ്‌നേഹം. അല്ലാത്ത പക്ഷം വെറുപ്പ്. തനിക്ക് മുന്‍പില്‍  രാഷ്ട്രീയ എതിരാളികള്‍ നിരവധി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. അത് തന്നെ കൂടുതല്‍ ശക്തനാക്കിയതായി മോദിയെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.  

താനൊരു 'മെയ്‌ക്കോവറും' നടത്തിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ പണവും ആള്‍ബലവും ഉപയോഗിച്ച് തന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ സത്യം മാത്രം പറയുന്ന താന്‍ സത്യം പുറത്തുവരുമെന്ന് വിശ്വസിക്കുന്നതായും രാഹുല്‍ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com