ഗുജറാത്തില്‍ ആറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ; വോട്ടെണ്ണല്‍ നാളെ

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം
ഗുജറാത്തില്‍ ആറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ; വോട്ടെണ്ണല്‍ നാളെ

അഹമ്മദാബാദ് ; ഗുജറാത്തിലെ ഈറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ട ആറു ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. വഡ്ഗാം, വിരംഗം, ദസ്‌കറോയി, സാവി എന്നിവിടങ്ങളിലെ ആറു ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്ന വഡ്ഗാം ദളിത് നേതാവ് ജിഗ്നേഷ് മേവാനി മല്‍സരിക്കുന്ന മണ്ഡലമാണ്. 

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ ഏകദേശ ചിത്രം വ്യക്തമാകും. രണ്ടിടത്തും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 

ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിലെ വിവിപാറ്റ് രശീതികള്‍ കൂടി എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണ പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങലില്‍ നിന്ന് മാറ്റുന്നതില്‍ പോളിംഗ് ഓഫീസര്‍മാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രശീതുകള്‍ കൂടി എണ്ണാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് രശീതുകളും എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com