മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ശരീഅത്ത് നിയമത്തിനെതിരാണ് ബില്ലെന്നും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ കൂടിയാലോചിക്കാതെയാണ് ബില്ലിലെ വ്യവസ്ഥകള്‍ തയ്യാറാക്കിയതെന്നുമാണ് ബോര്‍ഡിന്റെ ആേേരാപണം
മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീഅത്ത് നിയമത്തിനെതിരാണ് ബില്ലെന്നും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ കൂടിയാലോചിക്കാതെയാണ് ബില്ലിലെ വ്യവസ്ഥകള്‍ തയ്യാറാക്കിയതെന്നുമാണ് ബോര്‍ഡിന്റെ ആേേരാപണം.


മുത്തലാഖ് ബില്ല് പിന്‍വലിക്കണമെന്നതാണ് ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യത്തില്‍ സംഘടനയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും  ലഖ്‌നൗവില്‍ ചേര്‍ന്ന അഖിലേന്ത്യ എഐഎംപിഎല്‍ബി യോഗം തീരുമാനമെടുത്തു.

മൂന്ന് തലാഖുകളും ഒറ്റത്തവണയില്‍ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുളള അര്‍ഹതയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന  കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com