പാകിസ്ഥാന്റേത് ക്രൂരമായ തമാശ; അന്താരാഷ്ട്ര സമൂഹത്തെ വിഡ്ഡിയാക്കാന്‍ ശ്രമം ; കുല്‍ഭൂഷണ്‍ കൂടിക്കാഴ്ച നാടകത്തിനെതിരെ ദല്‍ബീര്‍ കൗര്‍

കുല്‍ഭൂഷന്റെ കുടുംബത്തെ വച്ച് പാകിസ്ഥാന്‍ ക്രൂരമായ തമാശ കളിക്കുകയാണ്. നമ്മുടെ ജനങ്ങളെയും അവര്‍ വിഡ്ഡികളാക്കുകയാണ്
പാകിസ്ഥാന്റേത് ക്രൂരമായ തമാശ; അന്താരാഷ്ട്ര സമൂഹത്തെ വിഡ്ഡിയാക്കാന്‍ ശ്രമം ; കുല്‍ഭൂഷണ്‍ കൂടിക്കാഴ്ച നാടകത്തിനെതിരെ ദല്‍ബീര്‍ കൗര്‍

ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബാംഗങ്ങളുമായി കൂടിക്കാണാന്‍ അനുവദിച്ച നടപടി നാടകമെന്ന് ആരോപണം. പാകിസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറാണ് ഈ ആക്ഷേപം ഉന്നയിച്ചത്. ഒരു ഗ്ലാസ് മറയുടെ അപ്പുറത്തുനിന്നാണ് കുല്‍ഭൂഷണെ കാണാന്‍ അമ്മയെയും ഭാര്യയെയും അനുവദിച്ചത്.  ഉറ്റവരെ ഗ്ലാസ് മറയില്‍ വേര്‍തിരിച്ച് നടത്തുന്ന അതീവ സുരക്ഷയിലുള്ള ഈ കുടിക്കാഴ്ചയ്ക്ക് ഒരു അര്‍ത്ഥവുമില്ല. ഈ കൂടിക്കാഴ്ചയില്‍ യാതൊരു മാനവികതയും ഇല്ല. 

'കുല്‍ഭൂഷനെ ഒന്ന് ആലിംഗനം ചെയ്യാനും സ്വതന്ത്രമായി സംസാരിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നെന്ത് സാന്ത്വനമാണ് ഈ കൂടിക്കാഴ്ചയില്‍ ലഭിച്ചത്. കൗര്‍ ചോദിച്ചു. പാകിസ്ഥാന്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് പ്രവര്‍ത്തിച്ചത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് അവര്‍. കുല്‍ഭൂഷന്റെ കുടുംബത്തെ വച്ച് പാകിസ്ഥാന്‍ ക്രൂരമായ തമാശ കളിക്കുകയാണ്. നമ്മുടെ ജനങ്ങളെയും അവര്‍ വിഡ്ഡികളാക്കുകയാണ്.

കുല്‍ഭൂഷണ്‍ ജാദവ് അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നു
കുല്‍ഭൂഷണ്‍ ജാദവ് അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നു

ഗാലറിക്കുവേണ്ടിയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. കുല്‍ഭൂഷന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച മനുഷ്യത്വത്തിന്റെ പേരിലെന്ന് പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തെയും കബളിപ്പിക്കാനുള്ള ശ്രമത്തിലാണ് അയല്‍രാജ്യം. അതൊരു നാട്യമായി മാത്രമേ തനിക്ക കാണാന്‍ കഴിയൂ. ഇന്ത്യന്‍ സര്‍ക്കാരും ഇത്തരത്തിലേ ഇത് കാണാവൂ എന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു. സ്വതന്ത്രമായി സംസാരിക്കാനോ, തൊടാന്‍ പോലും കഴിയാതെ നടത്തിയ കൂടിക്കാഴ്ചാ വേളയില്‍. ആ കുടുംബം അനുഭവിച്ച മാനസിക വേദന തനിക്ക് മനസ്സിലാകും. പാകിസ്ഥാനിലെ ജയിലില്‍ വെച്ച് സഹോദരനെ നഷ്ടപ്പെട്ടയാളാണ് താനെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു. 

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ തടവിലാക്കിയത്. പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചെങ്കിലും, അന്താരാഷ്ട്ര കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്. അതിനിടെ ഡിസംബര്‍ 25 നാണ് അമ്മയ്ക്കും ഭാര്യയ്ക്കും, കുല്‍ഭൂഷനെ കാണാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മനുഷ്യത്വത്തിന്റെ പേരിലാണ് സന്ദര്‍ശനാനുമതി നല്‍കിയതെന്നാണ് പാകിസ്ഥാന്റെ വാദം. ഒരു ഗ്ലാസ് മറയുടെ അപ്പുറത്തുനിന്നാണ് കുല്‍ഭൂഷണെ കാണാന്‍ അമ്മയെയും ഭാര്യയെയും അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com