രാജ്യസഭാ അംഗമായ ഡെറിക് ഒബ്റിയാനും, എംപി ശശീ തരൂരും സ്നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍റ്ററില്‍ എഡിറ്റ് ചെയ്ത ചിത്രവുമായാണ് ശനിയാഴ്ച രംഗത്തെത്തിയത്. ഡോഗ് ഫില്‍റ്റര്‍ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് എഐബിക്കെതിരെ നിയമനടപടി സ്വീകരിച്ചതിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാവുകയായിരുന്നു ഇരുവരും.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പയ്യന്നൂര്ക്കാരന് മോദിയുടെ ചിത്രത്തിന് ഒപ്പം നായയുടെ ചെവിയും മൂക്കും വെച്ചുള്ള മോദിയുടെ സെല്‍ഫിയായിരുന്നു വിവാദമായത്. മുംബൈ പൊലീസിലെ സൈബര്‍ സെല്‍ ഇതിനെതിരെ എഐബി സ്ഥാപകന്‍ തന്മയ് ബട്ടിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ