ആധാറുണ്ടെങ്കില്‍ വിരലടയാളം പതിപ്പിച്ച് വിമാനത്തില്‍ കയറാം

നിയമം നിലവില്‍ വന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയേതെങ്കിലും നിര്‍ബന്ധമായിരിക്കും.
ആധാറുണ്ടെങ്കില്‍ വിരലടയാളം പതിപ്പിച്ച് വിമാനത്തില്‍ കയറാം

ന്യൂഡെല്‍ഹി: വിരലടയാളം പതിപ്പിച്ച് വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കാന്‍ സംവിധാനം വരുന്നു. വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം പക്ഷേ. പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയുടെ ഭാഗമായാണിത്. 

ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് ലഭ്യമാകുമെന്നും എയര്‍പോര്‍ട്ടിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കൂടാതെ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക്‌ചെയ്യുകയാണെങ്കില്‍, ബോര്‍ഡിങ് പാസിനു പകരം ഫോണില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിക്കാനാവും. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും. നിയമം നിലവില്‍ വന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയേതെങ്കിലും നിര്‍ബന്ധമായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com