കാറിന്റെ ഡോറുകള്‍ ലോക്കായി; ഇരട്ടക്കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

മുത്തച്ഛനും, മുത്തശ്ശിക്കും ഒപ്പം വേനലവധി ആഘോഷിക്കാനെത്തിയതായിരുന്നു ഹര്‍ഷ, ഹര്‍ഷിത എന്നീ കുട്ടികള്‍
കാറിന്റെ ഡോറുകള്‍ ലോക്കായി; ഇരട്ടക്കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ഡോറുകള്‍ ലോക്കായതിനെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ട സഹോദരിമാര്‍ ശ്വാസംമുട്ടി മരിച്ചു. അഞ്ച് വയസുള്ള കുട്ടികളാണ് മരിച്ചത്. ഹരിയാനയിലെ ജമല്‍പൂരിലായിരുന്നു അപകടം. 

മുത്തച്ഛനും, മുത്തശ്ശിക്കും ഒപ്പം വേനലവധി ആഘോഷിക്കാനെത്തിയതായിരുന്നു ഹര്‍ഷ, ഹര്‍ഷിത എന്നീ കുട്ടികള്‍. ഡോറുകള്‍ അടഞ്ഞതോടെയുണ്ടായ ചൂടും വായുസമ്മര്‍ദ്ദവുമാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. 

വീടിന് പരിസരത്ത് നിന്നും കളിക്കുകയായിരുന്നു കുട്ടികളെ കാണാതായതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നോക്കിയപ്പോഴാണ് അപകടം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com