പെയ്ഡ് ന്യൂസ്; മധ്യപ്രദേശ് മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് തെറ്റായ കണക്കുകള്‍ ഹാജരാക്കി എന്ന് ആരോപിച്ചാണ് നരോത്തം മിശ്രയെ അയോഗ്യനാക്കിയത് -  മൂന്നു വര്‍ഷത്തേക്ക് മിശ്രയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്
പെയ്ഡ് ന്യൂസ്; മധ്യപ്രദേശ് മന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

ഭോപ്പാല്‍: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോട്ടം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി. തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് തെറ്റായ കണക്കുകള്‍ ഹാജരാക്കി എന്ന് ആരോപിച്ചാണ് നരോത്തം മിശ്രയെ അയോഗ്യനാക്കിയത്. മൂന്നു വര്‍ഷത്തേക്ക് മിശ്രയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്

മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിലെ രണ്ടാമനാണ് മിശ്ര. മധ്യപ്രദേശിലെ പബ്ലിക് റിലേഷന്‍സ് മന്ത്രികൂടിയാണ് അദ്ദേഹം.

2008ല്‍ മിശ്ര പണം നല്‍കി വാര്‍ത്ത കൊടുത്തെന്നും എന്നാല്‍ ഈ ചെലവ് കണക്കുകളില്‍ കാണിച്ചില്ലെന്നും 2012ല്‍ രാജേന്ദ്ര ഭാരതി എന്നയാള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും മിശ്രയുടെ ആവശ്യം തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com