104 ഉപഗ്രങ്ങളുടെ വിക്ഷേപണത്തില്‍ അമെരിക്ക ഞെട്ടി

104 ഉപഗ്രങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് അമെരിക്കന്‍ ഇന്റലിജന്‍ തലവന്‍
104 ഉപഗ്രങ്ങളുടെ വിക്ഷേപണത്തില്‍ അമെരിക്ക ഞെട്ടി

104 സാറ്റ്‌ലൈറ്റുകള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യ ലേകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയെ അഭിനന്ദിച്ച് ലോക രാജ്യങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഞെട്ടിയെന്ന് തുറന്നു പറയാന്‍ ലോകരാജ്യങ്ങളാരും തയ്യാറായിരുന്നില്ല. 

എന്നാല്‍, 104 സാറ്റ്‌ലൈറ്റുകള്‍ ഇന്ത്യ ഒരൊറ്റ റോക്കറ്റില്‍ വിക്ഷേപിച്ചെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന വ്യക്തമാക്കി അമെരിക്കന്‍ ഇന്റലിജന്‍സ് തലവന്‍ ഡാന്‍ കോസ്റ്റ്. അമെരിക്കന്‍ ഇന്റലിജന്‍സിന്റെ ഡയറക്റ്ററായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയെ അഭിനന്ദിച്ചുള്ള ഡാന്‍ കോസ്റ്റിന്റെ പ്രതികരണം. 

അമെരിക്ക പിന്നിലേക്ക് തള്ളപ്പെടരുതെന്നും ഡാന്‍ കോസ്റ്റ് പറഞ്ഞു. 104 പ്ലാറ്റ്‌ഫോമുകളിലായിട്ടായിരുന്നിരിക്കാം 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതെന്നും ഐഎസ്ആര്‍ഒയുടെ നേട്ടത്തില്‍ ആശ്ചര്യം രേഖപ്പെടുത്തി ഡാന്‍ കോസ്റ്റ് പറഞ്ഞു. 

ഫെബ്രുവരി 15നായിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ ചരിത്രമെഴുതിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com