ജെയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രിയുടെ അധിക ചുമതല

ബിജെപിയെ പിന്തുണച്ച രണ്ട് സഖ്യകക്ഷികള്‍ക്കും രണ്ട് സ്വതന്ത്രര്‍ക്കുമുള്‍പ്പെടെ ഏഴ് മന്ത്രിസ്ഥാനം നല്‍കിയാണ് ബിജെപി ഗോവയില്‍ അധികാരം നിലനിര്‍ത്തിയത്
ജെയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രിയുടെ അധിക ചുമതല

ന്യൂഡെല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് പ്രതിരോധമന്ത്രിയുടെ അധിക ചുമതല കൂടി നല്‍കി രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി. മനോഹര്‍ പരീക്കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ജെയ്റ്റിലിക്ക് അധിക ചുമതല നല്‍കിയത്. എന്‍ഡിഎ മന്ത്രിസഭയില്‍ ആദ്യമുന്ന് മാസം പ്രതിരോധ മന്ത്രിയുടെ ചുമത ജെയ്റ്റ്‌ലി നിര്‍വഹിച്ചിരുന്നു. 

രാജിവെച്ച മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജിഞ ചെയ്യും. കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകളുടെ കുറവുള്ള ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ പിന്തുണ നല്‍കുമെന്ന് എംഎല്‍എമാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനമെടുത്തത്. ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കറുടെ തോല്‍വിയുമാണ് പരീക്കര്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ ഇടയാക്കിയത്

ഗോവയില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാത്തതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ദ്വിഗ് വിജയ്‌സിംഗും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിജയം പണത്തിന്റെ വിജയമെന്നായിരുന്നു ദ്വിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടത്. 

അതേസമയം ബിജെപിയെ പിന്തുണച്ച രണ്ട് സഖ്യകക്ഷികള്‍ക്കും രണ്ട് സ്വതന്ത്രര്‍ക്കുമുള്‍പ്പെടെ ഏഴ് മന്ത്രിസ്ഥാനമാണ് ബിജെപി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com