ബിജെപിയുടെ വിജയം പണക്കരുത്തിന്റെതെന്ന് രാഹുല്‍ഗാന്ധി

ബിജെപി ജനാധിപത്യം അട്ടിമറിക്കുന്നതായും രാഹുല്‍ഗാന്ധി - പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകും
ബിജെപിയുടെ വിജയം പണക്കരുത്തിന്റെതെന്ന് രാഹുല്‍ഗാന്ധി

ന്യൂഡെല്‍ഹി: മണിപ്പൂരിലെയും ഗോവയിലെയും ബിജപിയുടെ വിജയം പണക്കരുത്തിന്റെതാണെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്കെതിരായ പോരാട്ടം തുടരും, അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്തുമാത്രമാണ് ബിജെപി ജയിച്ചത്. മറ്റ് മൂന്നിടത്തും ജയിച്ച്ത് കോണ്‍ഗ്രസാണ്. ജനാധിപത്യം അട്ടിമറിക്കുന്ന നടപടിയായി ബിജെപിയുടെ അധികാരവരോഹണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീഴ്ചകളുണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കനത്ത പരാജയം ഉള്‍ക്കൊള്ളുന്നതിനിടെ ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയാതെ പോയത് രാഹുലിന്റെ നേതൃപരാജയമാണെന്നും ആരോപണം ഉയര്‍ന്നു. 


മണിപ്പൂരിലും ഗോവയിലും മുതിര്‍ന്ന നേതാക്കളെ അയക്കുന്നതിന് പകരം ഉത്തരവാദിത്തമുണ്ടായിരുന്ന നേതാക്കളെ മാത്രമാണ് അയച്ചത്. അതേസമയം വെങ്കയ്യ നായിഡുവിനെ പോലെ മുതിര്‍ന്ന നേതാക്കളാണ് ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ചരട് വലികള്‍ നടത്തിയതെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍
അതേസമയം ഗോവയിലും മണിപ്പൂരിലും ഒറ്റകക്ഷിയായി എന്നതുകൊണ്ട് സര്‍ക്കാര്‍ രൂപികരിക്കാനാകില്ല. മറ്റുപാര്‍ട്ടികളുടെ പിന്തുണയും വേണമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com